Latest NewsKeralaIndia

ബിജെപി ആർ എസ് എസ് വിരുദ്ധ നിലപാടുള്ള എ എച്ച് പി ഹിന്ദു ഹെൽപ്പ് ലൈൻ പ്രവർത്തനം നിർത്തുന്നതായി ശ്രീജിത്ത് പന്തളം

പ്രതീഷ് വിശ്വനാഥ് നേതൃത്വം നൽകുന്ന ഹിന്ദു ഹെല്പ് ലൈൻ പത്തനംതിട്ട, പന്തളം ഭാരവാഹി ആയിരുന്നു.

രാഷ്ട്രീയ സ്വയംസേവക സംഘത്തിനും ബിജെപിക്കും വിരുദ്ധ നിലപാടെടുത്ത ഹിന്ദു ഹെല്പ് ലൈൻ എ എച്ച് പി പ്രവർത്തനം താൻ അവസാനിപ്പിച്ചതായി ശ്രീജിത്ത് പന്തളം . ഹർത്താൽ ദിവസം കടതുറന്നു ലൈവിലൂടെ വെല്ലുവിളിച്ച ശ്രീജിത്ത് പന്തളം സോഷ്യൽ മീഡിയയിൽ പ്രസിദ്ധനാണ്. അദ്ദേഹം പ്രതീഷ് വിശ്വനാഥ് നേതൃത്വം നൽകുന്ന ഹിന്ദു ഹെല്പ് ലൈൻ പത്തനംതിട്ട, പന്തളം ഭാരവാഹി ആയിരുന്നു.

പിന്നീടു ഹിന്ദു ഹെല്പ് ലൈൻ പ്രവീൺ തൊഗാഡിയയുടെ നേതൃത്വത്തിലുള്ള എ എച് പിയുടെ കീഴിലുള്ളതാണെന്നു മനസ്സിലായതോടെയാണ് ശ്രീജിത്ത് ഇതിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചതെന്ന് പറയുന്നു. മോദിക്കും ബിജെപിക്കും സംഘത്തിനും വിരുദ്ധമായുള്ള പ്രവർത്തനങ്ങളാണ് എ എച് പിയിൽ ഉള്ളതെന്നാണ് ശ്രീജിത്ത് പറയുന്നത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

രാഷ്ട്രീയ സ്വയംസേവക സംഘത്തിനും ബിജെപിക്കും വിരുദ്ധ നിലപാടെടുത്ത ഹിന്ദു ഹെല്പ് ലൈൻ എ എച്ച് പി പ്രവർത്തനം ഞാൻ അവസാനിപ്പിച്ചു.
ഹൈന്ദവ സമൂഹത്തിന്റെ ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി ഒരു സംഘ സ്വയംസേവകനായി ഹെല്പ്ലൈൻ പ്രവർത്തനത്തിൽ സജീവമായിരുന്നു ഞാൻ. ഹിന്ദു ഹെല്പ്ലൈൻ പ്രസ്ഥാനത്തിന്റെ പത്തനംതിട്ട ജില്ലാ ജോയിന്റ് കോഡിനേറ്റർ ആയി കഴിഞ്ഞ കുറേ നാളുകളായി നല്ല രീതിയിൽ എന്നാൽ ആവും വിധം എല്ലാരോടും കൂടി ചേർന്ന് പ്രവർത്തിച്ചു. ജാതി വ്യത്യാസങ്ങൾ ഒന്നും തന്നെ ഒരു കണികപോലും കാണിക്കാതെ ഞാൻ പ്രവർത്തിച്ചു. അവശത അനുഭവിക്കുന്ന ഹിന്ദു കുടുംബങ്ങളിൽ എന്നാൽ ആവുംവിധം എല്ലാ സഹായങ്ങളും ചെയ്തു.

കഴിഞ്ഞ മാസം ഉണ്ടായ പ്രളയ സമയത്തും ശാരീരിക അസ്വസ്ഥതകൾ വകവെയ്ക്കാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി. എന്നാൽ ഹിന്ദു ഹെല്പ്ലൈൻ തുടങ്ങിയതിന്റെ ഉദ്ദേശശുദ്ധി പോലും ചോദ്യം ചെയ്യത്തക്ക തരത്തിൽ അന്താരാഷ്ട്ര ഹിന്ദു പരിഷദ്‌ എന്ന പേരിൽ ദേശീയ തലത്തിൽ സംഘടനാ രൂപീകരണം നടന്നതിന് ശേഷം അത് കേന്ദ്ര സർക്കാരിനും സംഘത്തിനും വിരുദ്ധമായി നിലകൊള്ളുന്ന തലത്തിലേക്ക് പോയി. ഒരു അടിയുറച്ച സംഘ സ്വയംസേവകൻ എന്ന നിലക്ക് എനിക്ക് അത് ഉൾക്കൊള്ളുവാൻ കഴിയുന്ന ഒന്നായിരുന്നില്ല.

സംഘത്തിന് പകരം വെയ്ക്കാൻ ഒരു പ്രസ്ഥാനത്തിനും സാധിക്കില്ല, ഹിന്ദു സമൂഹത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എന്റെ ജീവിതകാലം മുഴുവൻ പ്രവർത്തിക്കും പക്ഷെ ലോകാരാധ്യനായ നരേന്ദ്രമോഡിയെയും സർ സംഘചാലക് ജിയേയും ഒക്കെ എതിർത്തു നിൽക്കുന്ന ഒരിടം എനിക്ക് യോജിക്കുന്നതല്ല, ആയതിനാൽ ഞാൻ AHP ഹിന്ദു ഹെല്പ്ലൈൻ എന്നീ പ്രസ്ഥാനങ്ങളുമായി യോജിച്ചു പോകാൻ സാധിക്കാത്തത് കൊണ്ട് എല്ലാ ചുമതലകളും ഒഴിയുന്നു…
സ്വാഭിമാനിയായ ഹിന്ദുവായി ഒരു സ്വയംസേവകനായി ജീവിക്കാൻ ആണ് എനിക്കിഷ്ടം എന്നും കൂടി കൂട്ടിച്ചേർക്കുന്നു.

#ശ്രീജിത്ത്‌_പന്തളം

shortlink

Related Articles

Post Your Comments

Related Articles


Back to top button