Latest NewsBusiness

ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ടുദിവസത്തെ നഷ്ടം 75,000 കോടി രൂപ

 

മുംബൈ: ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ടുദിവസമ കൊണ്ടുണ്ടായത് കനത്ത നഷ്ടം. 75,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.  പണ ലഭ്യത സംബന്ധിച്ച ആശങ്ക മൂലം രാജ്യത്തെ മുന്‍നിരയിലുള്ള 15 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഭീമമായ നഷ്ടം ഉണ്ടായത്. വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ്‌കോര്‍പ്പറേഷന്(എച്ച്ഡിഎഫ്സി) നഷ്ടമായത് 18,600 കോടി രൂപയാണ്.

ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് 13,800 കോടി രൂപയും, ബജാജ് ഫിന്‍സര്‍വ്വിന് 4,200 കോടി രൂപയും വിപണിമൂല്യത്തില്‍ നിന്നുമുള്ള നഷ്ടം. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ്, എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിങ് ലിമിറ്റ് ഉള്‍പ്പെടെയുള്ള മറ്റ് 12 സ്ഥാപനങ്ങള്‍ക്ക് 900 കോടി മുതല്‍ 7,500 കോടിവരെ നഷ്ടമായി.

shortlink

Post Your Comments


Back to top button