രാജപുരം: ഗ്രാമസഭയില്‍ പങ്കെടുക്കാതിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണികൊടുത്ത് പഞ്ചായത്ത് പ്രസിഡന്റ്. തൊഴിലാളികളുടെ പണി നിഷേധിക്കുകയാണ് പ്രസിഡന്റ് ചെയ്തത്. ഞായറാഴ്ച പനത്തടി പഞ്ചായത്ത് പതിനാലാം വാര്‍ഡ് തൊഴിലുറപ്പ് ഗ്രാമസഭയില്‍ പങ്കെടുക്കാതിരുന്ന തൊഴിലാളികള്‍ക്കാണ് ഇനി അടുത്ത ഗ്രാമസഭയില്‍ പങ്കെടുക്കുന്നതുവരെ ഹാജര്‍ നല്‍കേണ്ടെന്ന് പ്രസിഡന്റ് പറഞ്ഞത്. ഇന്നലെ രാവിലെ പതിവുപോലെ പണിക്കെത്തിയപ്പോഴാണ് മസ്റ്റ് റോളില്‍ അവധി രേഖപ്പെടുത്തിയതായി കണ്ടത്.
കാരണം അന്വേഷിച്ചപ്പോഴാണ് ഗ്രാമസഭയില്‍ പങ്കെടുക്കാത്തവര്‍ക്ക് ഹാജര്‍ നല്‍കേണ്ടെന്ന് പ്രസിഡന്റിന്റെ നിര്‍ദേശമുണ്ടെന്നാണ് വിവരം. വാര്‍ഡംഗത്തിനും പണിയെടുപ്പിക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഹാജര്‍ നല്‍കിയില്ലെങ്കിലും കുറച്ചു തൊഴിലാളികള്‍ പണിയെടുത്തു. അതേ സമയം തൊഴിലാളികള്‍ക്ക് ഹാജര്‍ നല്‍കാതെ പണി നിഷേധിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. മുപ്പത്തിയഞ്ചോളം തൊഴിലാളികള്‍ ഗ്രാമസഭയിലെത്തിയിട്ടില്ല. ഇവര്‍ക്കാര്‍ക്കും അടുത്ത ഗ്രാമസഭ ചേരുന്നതുവരെ ഹാജര്‍ നല്‍കേണ്ടെന്നാണ് തീരുമാനം. അതേസമയം തൊഴിലാളികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.
Post Your Comments