മാലെ : ജനാധിപത്യരാഹിത്യം മാലിദ്വീപ് നിവാസികള്‍ വെച്ചുപൊറുപ്പിച്ചില്ല. പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചും നാടുകടത്തിയും ഭരണം കൈപ്പിടിയിലൊതുക്കിയ പ്രസിഡന്റ് അബ്ദുല്ല ഗയൂം യമീൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഭരണഘടന സസ്പെൻഡ് ചെയ്ത‌് അടിയന്തരാവസ്ഥ ഏർപ്പെടുത്തി. ഇതിനെതിരെ വിധിപറഞ്ഞ സുപ്രീം കോടതി ജഡ്ജിമാരെയും അറസ്റ്റ് ചെയ്ത് ജനാധിപത്യ വിരുദ്ധമായ ഭരണം നടത്തിയ ഇദ്ദേഹത്തിനോട് ജനം വോട്ടിന്‍റെ രൂപത്തില്‍ പകരം ചോദിച്ചു.
പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) പ്രതിനിധിയായ ഇബ്രാഹിം മുഹമ്മദ് സോലിഹിന് (56) നെ 58 ശതമാനത്തിലധികം വോട്ട് നല്‍കിയാണ് ദ്വീപ് ജനത പ്രസിഡന്‍റ് സ്വാനത്തേക്ക് കെെപിടിച്ചുയര്‍ത്തിയത്. 3.5 ലക്ഷം ജനങ്ങളുള്ള മാലദ്വീപിൽ 2.6 ലക്ഷം പേർക്കാണ് വോട്ടവകാശമുള്ളത്. മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലുള്ള മാലദ്വീപ് പൗരന്മാർക്കും വോട്ടു ചെയ്യാൻ അവസരമുണ്ടായിരുന്നു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യമീൻ വിജയിക്കുമെന്നായിരുന്നു ഉൗഹാപോഹങ്ങള്‍. എന്നാല്‍ ആ തെറ്റായ ധാരണകളെയെല്ലാം പിഴുതെറിഞ്ഞുകൊണ്ട് സോലീഹ് ചരിത്രവിജയം കെെയ്യടക്കി.
സോലിഹിന് 1,34,616 വോട്ടുകൾ ലഭിച്ചപ്പോൾ യമീന് 96,123 വോട്ടുകളേ നേടാനായുള്ളൂ. ആകെ പോളിങ് 89%. യമീനു കിട്ടിയത് 42 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രം. ചൈനയുടെ പിന്തുണയോടെ വിരുദ്ധ നിലപാടു സ്വീകരിച്ചുവന്നിരുന്ന യമീന്റെ പതനം ഇന്ത്യക്കും ആശ്വാസം പകർന്നു. ലങ്കയിൽ പ്രവാസത്തിലിരുന്നാണു മുഖ്യ പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) നേതാക്കൾ പ്രചാരണം നിയന്ത്രിച്ചത്. മുൻപ്രസിഡന്റ് മുഹമ്മദ് നഷീദ്, സോലിഹിന്റെ വിജയത്തിൽ ട്വിറ്ററിലൂടെ ആഹ്ളാദം പ്രകടിപ്പിച്ചു. 2012ൽ യമീൻ അട്ടിമറിയിലൂടെ പുറത്താക്കിയതോടെ രാജ്യം വിട്ടതാണു നഷീദ്
Post Your Comments