ഇടുക്കി: തീരവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, ഇടുക്കി പൊന്മുടി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടും. നിലവില്‍ 11 ഘനമീറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. എന്നാല്‍ ഇടുക്കിയിലെ പൊന്മുടി അണക്കെട്ടില്‍ നിന്നും രാവിലെ 10 മണി മുതല്‍ കൂടുതല്‍ വെള്ളം തുറന്നു വിടും. ഇതേത്തുടര്‍ന്ന് പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവിലെ ഒഴുക്കില്‍ നിന്നും 45 ഘനമീറ്റര്‍ ആയാണ് വര്‍ധിപ്പിക്കുക.
Post Your Comments