Latest NewsKerala

കാണാതായ ഐഐടി വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ പല പ്രദേശങ്ങളിലും മഞ്ഞിടിച്ചില്‍ തുടരുകയാണ്

ഷിംല: ഹിമാചല്‍പ്രദേശിൽ ശക്തമായ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ട്രക്കിംഗിനു പോയി കാണാതായ ഐഐടി വിദ്യാർത്ഥികൾ സുരക്ഷിതരെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ അറിയിച്ചു. ഹിമാചലിലെ പര്‍വത പ്രദേശങ്ങളായ സ്പിതി, ലഹൗള്‍ ജില്ലകളില്‍ നിന്നാണ് ഇവരെ കാണാതായത്. ഹംപ്ത പാസ് സന്ദര്‍ശിക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ മണാലിയിലേക്ക് മടങ്ങുകയാണെന്ന് രക്ഷിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട്ഇവരെ കാണാതാവുകയായിരുന്നു. അമ്പതോളം പേരടങ്ങുന്ന സംഘമാണ് ട്രക്കിംഗിന് പോയിരുന്നത്.

ഇവരില്‍ 35 പേര്‍ റൂര്‍ക്കി ഐഐടി വിദ്യാര്‍ഥികളും രണ്ടു പേര്‍ വിദേശികളുമാണ്. സംസ്ഥാനത്തെ പല പ്രദേശങ്ങളിലും മഞ്ഞിടിച്ചില്‍ തുടരുകയാണ്. ഇതുവരെ 5 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പേര്‍ക്ക് പരിക്കും ഉണ്ട്. വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത ഉണ്ടായിട്ടുള്ളത്. നിരവധി വീടുകള്‍ തകര്‍ന്നു. ബിയാസ് ഉള്‍പ്പടെയുള്ള നദികള്‍ അപകടകരമായ രീതിയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. നദികളില്‍ നിന്നും പര്‍വതങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button