വെല്ലുവിളി ഉയര്‍ത്തി വിപണി കീഴടക്കാന്‍ ഇസുസു എംയുഎക്സ് എത്തുന്നു. എംയുഎക്സ് ഒക്ടോബറില്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. എല്‍ഇഡി ടെയില്‍ ലാമ്പ്്, ബ്ലാക്ക് ഫിനീഷ് സ്കിഡ് പ്ലേറ്റ്, ബാക്ക് ഫോഗ് ലാമ്ബ്, റെയില്‍ റൂഫ്, 18 ഇഞ്ച് സ്പോര്‍ട്ടി അലോയി വീലുകള്‍ എന്നിവയാണ് എംയുഎക്സിന്റെ വിശേഷങ്ങള്‍.
മുമ്പുണ്ടായിരുന്ന 3.0 ലിറ്ററില്‍ നിന്ന് മാറി 1.9 ലിറ്റര്‍ ഫോര്‍ സിലണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനിലാണ് രണ്ടാം വരവ്. ഇത് 148 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഉള്ളത്. വലിയ ബമ്പറും ക്രോമിയം ലൈനുകള്‍ നല്‍കിയിരിക്കുന്ന വലിയ ഗ്രില്ലും എല്‍ഇഡി പ്രൊജക്ഷന് ഹെഡ്ലാമ്ബും എല്‍ഇഡി ഡിആര്‍എല്ലുമാണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണം.
ക്യാബിന് ഡുവല്‍ ടോണ്‍ ഫിനീഷിങാണ് നല്‍കിയിരിക്കുന്നത്. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എന്നിവയാണ് ഉള്‍വശത്ത് നല്‍കിയിരിക്കുന്നത്. ഇതിലൂടെ ജപ്പാന് വാഹന നിര്‍മാതാക്കളായ ഇസുസു എംയുഎക്സ് ഏറെ പുതുമകളുമായി വീണ്ടും വിപണിയിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
Post Your Comments