മുംബൈ: അതിശയകരമായ മാറ്റങ്ങളുമായി പുതിയ ഇസുസു ഡി മാക്‌സ് വി ക്രോസ് പുറത്തിറങ്ങി. 20 പുതിയ സംവിധാനങ്ങളുമായാണ് വി ക്രോസ് വരുന്നത്. ഇത് രണ്ട് ട്രിം ലെവലുകളില്‍ ലഭ്യമാകും. ബൈ-എല്‍ഇഡി ലാമ്പുകള്‍, ക്രോം ബെസല്‍ കൊണ്ട് അലങ്കരിക്കപ്പെട്ട ഫോഗ് ലാംപ്‌സ്, ഡയമണ്ട് കട്ട് 18 അലോയ് വീലുകള്‍, പുതിയ ഷാര്‍ക് ഫിന്‍ ആന്റിന, സൈഡ് സ്റ്റെപ്പ, ഓള്‍ ബ്‌ളാക്ക് ബി പില്ലര്‍, അപ്‌ഗ്രേഡ് ചെയ്ത റിയര്‍ ക്രോം ബംപര്‍ എംബഡഡ് എല്‍ഇഡി ടയില്‍ ലാമ്പുകള്‍ എന്നിവ വി ക്രോസിന്റെ പ്രത്യേകതകളാണ്.
ഇസൂസിന്റെ എല്ലാ ഡീലര്‍ഷിപ്പ് വഴിയും വി ക്രോസ് ബുക്ക് ചെയ്യാം. നേരത്തെയുള്ള അതേ വില തന്നെയാണ് പുതിയ വി-ക്രോസ്സിനും. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 15.51 രൂപയയാണ് മുംബൈ എക്‌സ് ഷോറൂം വില. സഫയര്‍ ബ്ലൂ, സില്‍ക്കി പേള്‍ വൈറ്റ് എന്നീ പുതിയ നിറങ്ങളിലുമാണ് വി ക്രോസ് എത്തുന്നത്.
Post Your Comments