Latest NewsFootball

അണ്ടര്‍ 16 ഏഷ്യാ കപ്പില്‍ ഇറാനെ സമനിലയില്‍ തളച്ച് ഇന്ത്യ

കളിയുടെ 72ആം മിനുട്ടില്‍ ആയിരുന്നു ഇറാന് പെനാള്‍ട്ടി ലഭിച്ചത്.

മലേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 16 ഏഷ്യാ കപ്പില്‍ ഇറാനെ സമനിലയില്‍ തളച്ച് ഇന്ത്യ. . ഇന്നത്തെ സമനിലയോടെ ഇന്ത്യക്ക് രണ്ട് മത്സരങ്ങളില്‍ നിന്നായി നാലു പോയന്റായി. രണ്ട് മത്സരങ്ങളില്‍ നിന്ന് നാലു പോയന്റുമായി ഇന്ത്യ ഇപ്പോള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ ഗ്രൂപ്പിലെ രണ്ടാം മത്സരമായിരുന്നു ഇന്ന്. റാന്‍ ആക്രമണത്തെ മികച്ച രീതിയില്‍ പ്രതിരോധിച്ച ഇന്ത്യ മത്സരം ഗോള്‍രഹിതമായി അവസാനിപ്പിക്കുകയായിരുന്നു.

കളിയുടെ 72ആം മിനുട്ടില്‍ ആയിരുന്നു ഇറാന് പെനാള്‍ട്ടി ലഭിച്ചത്. മികച്ചൊരു സേവിലൂടെ നീരജ് ആ പെനാള്‍ട്ടി വലയിലെത്താതെ തടുത്തു. മത്സരത്തില്‍ ഉടനീളം നീരജ് മികച്ചു നിന്നിരുന്നു. മറ്റു ഫലങ്ങള്‍ അനുകൂലമായാല്‍ ഇന്തോനേഷ്യയോട് ഒരു സമനില മതിയാകും ഇന്ത്യക്ക് ക്വാര്‍ട്ടറില്‍ എത്താന്‍. ഒരു പെനാള്‍ട്ടി സേവ് ചെയ്ത് കളിയിലെ രക്ഷകനായി മാറിയത് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ നീരജ് കുമാര്‍ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button