തിരുവനന്തപുരം: നവംബറിൽ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കാൻ ഇരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരന്പരയിലെ അഞ്ചാം മത്സരത്തെ ചൊല്ലി തര്‍ക്കം. നടത്തിപ്പുകാരായ സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡും കേരള ക്രിക്കറ്റ് അസോസിയേഷും (കെസിഎ) തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്.ഗാലറിയിലെ കോര്‍പ്പറേറ്റ് ബോക്സ് ഇരിപ്പിടങ്ങളും സ്റ്റേഡിയത്തിന് പുറത്തെ മാര്‍ക്കറ്റിംഗ് അവകാശവും തങ്ങള്‍ക്ക് വേണമെന്ന സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡിന്റെ ആവശ്യം കെസിഎ പൂര്‍ണമായും തള്ളിക്കളഞ്ഞു.
മത്സരം പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. മറിച്ചൊരു സാധ്യത ആലോചിക്കുക പോലുമില്ലെന്നും മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പോലും സ്പോര്‍ട്സ് ഫെസിലിറ്റീസ് ലിമിറ്റഡിന്റെ ആവശ്യം അനുവദിക്കില്ലെന്നും കെസിഎ വ്യക്തമാക്കി.
Post Your Comments