കൊച്ചി : സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കൊച്ചിയില്‍ എച്ച്1എന്‍1 പനി. മട്ടാഞ്ചേരി, കീഴ്മാട്, എരൂര്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്നു പേരെ എച്ച്1എന്‍1 ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അഞ്ചുവയസ്സുകാരന് എച്ച്1എന്‍1 സ്ഥിരീകരിച്ചിരുന്നു.
തിങ്കളാഴ്ച 691 പേര് പനിയുമായി വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. കുന്നുകരയില്‍നിന്ന് ഒരാളെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴ, തൃക്കാക്കര എന്നിവിടങ്ങളില്‍ രണ്ടു രോഗികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 13 പേരെ ചിക്കന്‍പോക്സ് ബാധിച്ചും തൃക്കാക്കരയില്‍നിന്നു നാലു പേരെ ഹെപ്പറ്റൈറ്റിസ് എ ലക്ഷണങ്ങളോടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലിയില്‍ ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചു.
Post Your Comments