ദുബായ്: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു ടീമിന്റെ ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാര്‍ സമീപിച്ചിരുന്നതായി വ്യക്തമാക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). ഐ.സി.സിയുടെ അഴിമതി രഹിത യൂണിറ്റ് ജനറല്‍ മാനേജര്‍ അലെക്‌സ് മാര്‍ഷലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഏതെല്ലാം രാജ്യങ്ങളുടെ ക്യാപ്റ്റന്‍മാരേയാണ് സമീപിച്ചതെന്ന് വെളിപ്പെടുത്താനാകില്ലെന്നും അലെക്‌സ് മാര്‍ഷല്‍ കൂട്ടിച്ചേർത്തു.
യു.എ.ഇയില്‍ പുരോഗമിക്കുന്ന ഏഷ്യ കപ്പിനിടെ അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹ്‌സാദിനേയും വാതുവെപ്പുകാര്‍ സമീപിച്ചിരുന്നു. അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ടി ട്വന്റി ടൂര്‍ണമെന്റില്‍ മോശം പ്രകടനം കാഴ്ച്ചവെക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. വാതുവെപ്പുകാരില്‍ അധികപേരും ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. അവര്‍ ഇന്ത്യക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കരുതാനാകില്ല. ലോകത്ത് പലയിടത്തും വാതുവെപ്പുകാരുണ്ട്. അവര്‍ക്ക് എവിടെനിന്ന് വേണമെങ്കിലും പദ്ധതി തയ്യാറാക്കാമെന്നും അലെക്‌സ് മാര്‍ഷല്‍ വ്യക്തമാക്കി.
Post Your Comments