Latest NewsKerala

‘നിരപരാധിയായ എന്റെ ഫ്രാങ്കോചേട്ടനെ പുറത്ത് വിടണം ഇല്ലെങ്കില്‍ എന്നെക്കൂടി പിടിച്ച് അകത്തിടണം’ വിവാദ വിഡീയോയുമായി യുവതി

താന്‍ നിരവധി അച്ഛന്‍മാരെ റേപ്പ് ചെയ്തിട്ടുണ്ടെന്നും താനായിട്ട് അവരുടെ അടുക്കല്‍ ഇതിനായി ചെന്നതാണെന്നും

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി യുവതി സോഷ്യല്‍ മീഡിയായില്‍ വീഡിയോ പ്രചരിപ്പിച്ചു. 3 മിനിട്ടോളം ദൈര്‍ഘ്യമുള്ള ഈ വിഡീയോയില്‍ യുവതി അറസ്റ്റിലായ ഫ്രാങ്കോയെ ന്യായീകരിക്കുകയാണ്. കൂടാതെ നാളിതുവരെ താന്‍ നിരവധി അച്ഛന്‍മാരെ റേപ്പ് ചെയ്തിട്ടുണ്ടെന്നും താനായിട്ട് അവരുടെ അടുക്കല്‍ ഇതിനായി ചെന്നതാണെന്നും ഇപ്പോഴും ഒരു അച്ഛന്റെ പിറകെ ആണെന്നുമൊക്കെ പറയുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

ഫ്രാങ്കോ നാച്ചുറലായ (പ്രകൃതിപരമായ) എല്ലാവരും ചെയ്യുന്ന ഒരു പ്രവര്‍ത്തിയെ ചെയ്തിട്ടുള്ളൂവെന്നും അതിനെന്തിനാണ് ഇങ്ങനെ ആ പാവത്തിനെ ക്രൂശിക്കുന്നത് എന്നുമൊക്കെ വീഡിയോയില്‍ യുവതി ചോദിക്കുന്നു. ഈ ലോകത്ത് ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായ കാര്യമല്ലെന്നും എന്റെ ഫ്രാങ്കോ ചേട്ടനെ പുറത്ത് വിടണം അല്ലെങ്കില്‍ എന്നെക്കൂടി പിടിച്ച് അകത്തിടണം എന്ന് പറഞ്ഞാണ് യുവതി വീഡിയോ അവസാനിപ്പിക്കുന്നത്.

https://www.facebook.com/tk.baiju.3/videos/2130427157221217/?t=104

shortlink

Related Articles

Post Your Comments

Related Articles


Back to top button