തിരുവനന്തപുരം : റാഫേല്‍ ഇടപാടിനെ കുറിച്ച് ധനമന്ത്രി തോമസ് ഐസക് . ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനില്‍ അംബാനിയുടെ കടലാസ് കമ്പനിയ്ക്ക് യുദ്ധവിമാനം നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് തോമസ് ഐസക് ഫേയ്സ്ബുക്കില്‍ കുറിച്ചു.
സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കാന്‍ ഈ സമിതി അനിവാര്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
Post Your Comments