Latest NewsKerala

കന്യാസ്ത്രീ പീഡനക്കേസ് : കൂടുതൽ അറസ്റ്റുകളിലേക്ക്

അന്വേഷണത്തോട‌് ഫ്രാങ്കോ സഹകരിക്കാത്ത സാഹചര്യംകൂടി പരിഗണിച്ചാണ‌് ശക്തമായ നടപടിയിലേക്ക‌് നീങ്ങുന്നത‌്.

കോട്ടയം: ബിഷപ്പിന് വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്യും. ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫാദര്‍ ജയിംസ് എര്‍ത്തയില്‍ കന്യാസ്ത്രീകള്‍ അടക്കമുളളവര്‍ക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എര്‍ത്തയിലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കന്യാസ്ത്രീക്ക് പണവും ഭൂമിയും നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് എര്‍ത്തയില്‍, കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസ് പി.ആര്‍.ഒ തുടങ്ങിയവരാണ് മറ്റുപ്രതികള്‍.

അന്വേഷണത്തോട‌് ഫ്രാങ്കോ സഹകരിക്കാത്ത സാഹചര്യംകൂടി പരിഗണിച്ചാണ‌് ശക്തമായ നടപടിയിലേക്ക‌് നീങ്ങുന്നത‌്. കേസിലെ പ്രധാന സാക്ഷിയും ഇരയായ കന്യാസ‌്ത്രീയോടൊപ്പം കുറവിലങ്ങാട‌് മഠത്തിലെ താമസക്കാരിയുമായ സിസ്റ്റര്‍ അനുപമയോട‌് ഫാ. ജെയിംസ‌് ഭീഷണി സ്വരത്തില്‍ സംസാരിച്ചിരുന്നു. കന്യാസ‌്ത്രീയുടെ ചിത്രം സഹിതം പ്രസ‌്താവനയിറക്കിയ സിസ്റ്റര്‍ അമലയ‌്ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍നിന്ന‌് പിന്മാറിയാല്‍ പരാതിക്കാരിക്കും ഒപ്പമുള്ള അഞ്ച‌് കന്യാസ‌്ത്രീകള്‍ക്കും കാഞ്ഞിരപ്പള്ളി രൂപതയില്‍പ്പെട്ട റാന്നിയിലോ ഏരുമേലിയിലോ പത്തേക്കര്‍ സ്ഥലം വാങ്ങി മഠം നിര്‍മിച്ചുനല്‍കാമെന്ന‌് വാഗ‌്ദാനംചെയ‌്തു.

ഇതില്‍ ഫാ. എര്‍ത്തയിലിനെ പ്രതിചേര്‍ത്ത‌് കുറവിലങ്ങാട‌് പൊലീസ‌് കേസെടുത്തിരുന്നു. മഠത്തിലെ തൊഴിലാളിയായ പിന്റുവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ‌് തോമസ‌് എന്നയാള്‍ക്കെതിരെ കേസുള്ളത‌്. ഇതിനുപുറമെ കന്യാസ‌്ത്രീയുടെ സഹോദരന‌് അഞ്ചുകോടി രൂപ വാഗ‌്ദാനം ചെയ‌്ത‌് കേസില്‍നിന്ന‌് പിന്മാറ്റാന്‍ ചിലര്‍ ശ്രമിച്ചതായി അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട‌്. ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ ഇരയെ അപായപ്പെടുത്താനും ശ്രമം നടന്നു. കന്യാസ‌്ത്രീയും കേസിലെ പ്രധാന സാക്ഷിയായ അനുപമയും മറ്റും താമസിക്കുന്ന മഠത്തിലെ അന്യസംസ്ഥാന തൊഴിലാളിയെ ഇതിനായി ചിലര്‍ സമീപിച്ചു.

ഇതുസംബന്ധിച്ച പരാതിയില്‍ കുറവിലങ്ങാട‌് പൊലീസ‌് കേസെടുത്തിട്ടുണ്ട‌്. കുറവിലങ്ങാട‌് നാടുകുന്നില്‍ റബര്‍ തോട്ടത്തിനു നടുവില്‍ ആള്‍താമസം കുറഞ്ഞ, ഒറ്റപ്പെട്ട സ്ഥലത്താണ‌് സെന്റ‌് ഫ്രാന്‍സിസ‌് മിഷന്‍ ഹോം. കന്യാസ‌്ത്രീകളും ഏതാനും സഹായികളും മാത്രമാണ‌് ഇവിടെയുള്ളത‌്. ഇരയുടെയും ഒപ്പമുള്ളവരുടെയും നീക്കം നിരീക്ഷിച്ച‌് അറിയിക്കണമെന്നും ഇവര്‍ സഞ്ചരിക്കുന്ന ഇരുചക്ര വാഹനത്തിന്റെ ബ്രേക്ക‌് തകരാറിലാക്കണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ 13 നാണ‌് സംഭവം. ബിഷപ്പിന്റെ ബന്ധുവായ വൈദികന്റെ സഹോദരന്‍ തോമസ‌് എന്നയാളാണ‌് മഠത്തിലെ തൊഴിലാളിയും അന്യസംസ്ഥാനക്കാരനുമായ പിന്റുവിനെ ഈ ആവശ്യവുമായി സമീപിച്ചത‌്.

ഇതുസംബന്ധിച്ച കേസും അന്വേഷണ ഘട്ടത്തിലാണ‌്. സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസ‌് അട്ടിമറിക്കാന്‍ ശ്രമിച്ചതിനു പിന്നാലെയാണ‌് ഇരയെ വകവരുത്താനും ശ്രമം നടന്നത‌്.കേസില്‍ ബിഷപ്പിന്റെ നുണപരിശോധന നിര്‍ണായകമാകും. കോടതി അനുമതി നല്‍കിയിട്ടും ബിഷപ്പ് നുണപരിശോധനയ്ക്ക് തയാറായില്ലെങ്കില്‍ ഇതും സാഹചര്യ തെളിവായി ഉള്‍പ്പെടുത്താമെന്നാണ് കരുതുന്നത്. മുക്കാല്‍ മണിക്കൂറോളം മഠത്തില്‍ തെളിവെടുപ്പ് നീണ്ടുനിന്നു. മഠത്തിലെ രജിസ്റ്ററില്‍ സന്ദര്‍ശന സമയത്ത് രേഖപ്പെടുത്തിയ ഒപ്പടക്കമുള്ള തെളിവുകള്‍ ഫ്രാങ്കോയെ കാണിച്ച്‌ ബോധ്യപ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ 17നാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ തന്നെ ബലാത്സംഘം ചെയ്തതായുള്ള പരാതി പൊലീസിന് നല്‍കുന്നത്. തുടര്‍ന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button