ത്യശൂർ : ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശനത്തിനെതിരെ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി വ്യക്തമാക്കി.
സമരത്തെ അനുകൂലിച്ച കന്യാസ്ത്രീകൾക്കെതിരായ ക്രൈസ്തവ സഭയുടെ നടപടിയെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നും കോടിയേരി തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പി.കെ. ശശി എം.എൽ.എക്കെതിരായ പീഡന കേസിൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ വിവരങ്ങളെല്ലാം മാധ്യമങ്ങളോട് പങ്കു വെക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
Post Your Comments