അമൃത്സർ ; ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എഫ്.എം റേഡിയോ സര്‍വ്വീസ് തുടങ്ങി ഇന്ത്യ. അതിര്‍ത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഗരിന്‍ഡ ഗ്രാമത്തിലാണ് ഇന്ത്യ 20 കിലോവാട്ട് എഫ്.എം ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചിട്ടുള്ളത്. തിങ്കളാഴചയാണ് എഫ്.എം സര്‍വ്വീസ് ആരംഭിക്കുക. ഇത് അമൃത്‌സറില്‍നിന്നുള്ള ആദ്യ എഫ്എം പ്രക്ഷേപണമാണ്. പാക്കിസ്ഥാന്‍ തങ്ങളുടെ റേഡിയോയിലൂടെ ഇന്ത്യാ വിരുദ്ധ പരിപാടികള്‍ നടത്തുന്നുവെന്ന് ആരോപണം നിലനില്‍ക്കെയാണ് ഇന്ത്യയുടെ ഈ നടപടി.
പാക് റേഡിയോയില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കേള്‍ക്കാന്‍ സാധ്യമാണ്. പാക് റേഡിയോ പരിപാടിയായ പഞ്ചാബി ദര്‍ബാറില്‍ ഇന്ത്യയ്‌ക്കെതിരായി ഖലിസ്ഥാന്‍ വിഷയം ഉള്‍പ്പെടെ പ്രമേയമാക്കുന്നുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി പഞ്ചാബി ദര്‍ബാര്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. 1984ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറില്‍ ഇന്ത്യ വധിച്ച ജര്‍ണയില്‍ സിങ് ബിന്ദ്രന്‍വാലയുടെ പ്രസംഗങ്ങള്‍ പഞ്ചാബി ദര്‍ബാറിലൂടെ പാക്കിസ്ഥാന്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
പഴയ സാങ്കേതിക വിദ്യയായ ആംപ്ലിറ്റ്യൂഡ് മൊഡ്യുലേറ്റഡ് (എഎം) റേഡിയോ സർവീസ് ആയിരുന്നു ഇന്ത്യ ഇതുവരെ ഉപയോഗിച്ചിരുന്നത്.അതെ സമയം പാകിസ്ഥാനിൽ നിന്നുള്ള പരിപാടികൾ ഇന്ത്യൻ ഗ്രാമങ്ങളിൽ കേൾക്കാനും സാധിക്കുമായിരുന്നു. ഇന്ത്യയ്ക്കെതിരെ ജനവികാരം ഇളക്കിവിടുന്ന പരിപാടികളാണ് പാക് സർക്കാർ റേഡിയോ വഴി പ്രക്ഷേപണം ചെയ്തിരുന്നത്. എന്നാൽ 20 കിലോവാട്ട് ഫ്രീക്വൻസി മോഡുലേഷൻ ട്രാൻസ്മിറ്റർ സ്ഥാപിച്ചതോടെ 90 കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാകുന്ന പരിപാടികൾ പാകിസ്ഥാനിലും ലഭ്യമാകും.
ഷെയ്ഖ് പുര,മുരിദ് കെ,കസൂർ തുടങ്ങിയ ഗ്രാമങ്ങളിലാകും ഇന്ത്യൻ പരിപാടികൾ ലഭ്യമാകുക.എഫ്.എം റേഡിയോ ഉപയോഗിച്ചുള്ള സംപ്രേഷണം പാക്കിസ്ഥാനിലെ ഷെയ്ഖ്പുര, മുരിദ്‌കെ, കസൂര്‍ തുടങ്ങിയ ഗ്രാമങ്ങളില്‍ ലഭിക്കും. പഞ്ചാബി ദര്‍ബാറിന് മറുപടിയായിട്ടാണ് ഇന്ത്യ സര്‍വ്വീസ് തുടങ്ങുന്നതെന്ന് പറയപ്പെടുന്നു.1984 ൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ വധിച്ച ജർണയിൽ സിംഗ് ബിന്ദ്രൻ വാലയുടെ പ്രസംഗങ്ങൾ പോലും ഇപ്പോഴും പാക് റേഡിയോ പ്രക്ഷേപണം ചെയ്യാറുണ്ട്.
രണ്ടര മണിക്കൂറാണ് ഇന്ത്യയുടെ ദേശ് പഞ്ചാബ് പരിപാടിയുടെ സമയം.അതിർത്തിക്കപ്പുറവും തടസ്സങ്ങളിലാതെ പരിപാടികൾ എത്തിക്കാൻ സാധിക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍ പഞ്ചാബി ദര്‍ബാറിന് മറുപടിയായിട്ടല്ല സര്‍വ്വീസ് തുടങ്ങുന്നതെന്ന് എ.ഐ.ആര്‍ ജലന്ധര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ് ഋഷി വ്യക്തമാക്കി. പാക്കിസ്ഥാനിലെ ശ്രോതാക്കളില്‍ നിന്നും മുമ്പ് ഇന്ത്യയ്ക്ക് കത്തുകള്‍ ലഭിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലവാരമുള്ള പരിപാടികളായിരിക്കും പുതിയ എഫ്.എം സര്‍വ്വീസിലൂടെ സംപ്രേഷണം ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments