ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് ആക്രമണങ്ങളെ പ്രതിരോധിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത് കുപ്രചാരണമാണെന്നും ഇതിനെതിരേ രാജ്യവ്യാപകമായി പത്രസമ്മേളനങ്ങള്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് അന്താരാഷ്ട്ര മാനമുണ്ടെന്നും ഇതിനെ വസ്തുതകള്‍ നിരത്തി നേരിടുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
റഫാല്‍ വിമാനങ്ങളുടെ ഉടമകളായ ഫ്രാന്‍സിലെ ഡസോയുമായി 2014 മാര്‍ച്ച് 13ന് എച്ച്എഎല്‍ നിര്‍മാണ പങ്കാളിത്ത കരാറില്‍ ഒപ്പിട്ടിരുന്നതുമാണ്. 6,145 കോടി രൂപയുടെ ഈ കരാര്‍ തട്ടിയെടുത്താണ് അനില്‍ അംബാനിയുടെ റിലയന്‍സിനു നല്‍കിയത്. റിലയന്‍സ് ഡിഫന്‍സിന്റെയും ഡസോ കന്പനിയുമായി എച്ച്എഎല്‍ ഒപ്പുവച്ച കരാറിന്റെയും അടക്കം രേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
Post Your Comments