തണ്ണിത്തോട്; ജനവാസമേഘലയില്‍ കണ്ടെത്തിയ പെരുമ്പാമ്പ് കോന്നി: തണ്ണിത്തോട് വി കെ പാറയില്‍ ജനവാസമേഘലയില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ വനപാലകര്‍ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു. തണ്ണിത്തോട് വി കെ പാറ ആഞ്ഞിലിമൂട്ടില്‍ അനിയന്റെ പറമ്പിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നുമാണ് തണ്ണിത്തോട് ഫോറസ്‌റ്റേഷനിലെ വനപാലകരെത്തി പെരുംമ്പാമ്പിനെ പിടികൂടിയത്.
വി കെ പാറയില്‍ രാത്രിയില്‍ റോഡിന് കുറുകെ കിടന്നിരുന്ന പെരുംമ്പാമ്പിനെ ഇതുവഴി വന്ന വഴിയാത്രക്കാരിമാണ് കണ്ടത്. തുടര്‍ന്ന് ഇവര്‍ പ്രദേശവാസികളെ വിവരം ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാരെത്തിയപ്പോഴേക്കും റബ്ബര്‍ തോട്ടത്തിലേക്ക് ഇഴഞ്ഞ് കയറിയ പാമ്പിനെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ടെത്തുകയും പിന്നീട് വനപാലകരെത്തി പിടികൂടി വനത്തിലേക്ക് അയക്കുകയുമായിരുന്നു.
തണ്ണിത്തോട് ഫോറസ്‌റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍.സുനില്‍ കുമാര്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ് ശ്രീരാജ്, ജെ എസ് മുനീര്‍, എം എസ് സിനോജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് പെരുമ്പാമ്പിനെ പിടികൂടിയത്.
Post Your Comments