ദുബായ്: ഏഷ്യാകപ്പ് മൽസരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ക്യാപ്റ്റൻ രോഹിത് ശർമ(111*)യും ശിഖർ ധവാ(114)നും നേടിയ തകർപ്പൻ സെഞ്ചുറികളുടെ സഹായത്താലാണ് ജയം. പാക്കിസ്ഥാൻ 50 ഒാവറിൽ ഏഴിന് 237. ഇന്ത്യ ഒന്നിന് 238(39.3 ഒാവറിൽ).ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറില്‍ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ്. 90 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ഷുഐബ് മാലിക്കാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍.
ഓപ്പണിങ് വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു തീർത്ത രോഹിത്–ധവാൻ സഖ്യത്തിന്റെ പ്രകടനമാണ് മൽസരത്തിലെ ഹൈലൈറ്റ്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 210 റൺസ് കൂട്ടിച്ചേർത്തു. ധവാൻ പുറത്തായശേഷം അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് രോഹിത് ശർമ ആദ്യം സെഞ്ചുറി പൂർത്തിയാക്കി. പിന്നീട് ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചു.
ഇതിനിടെ ഏകദിനത്തിൽ 7,000 റൺസ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ഒൻപതാമത്തെ മാത്രം ഇന്ത്യക്കാരനാണ് രോഹിത്. പിന്നാലെ 19–ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയ രോഹിത്, ഇക്കാര്യത്തിൽ ബ്രയാൻ ലാറ, മഹേള ജയവർധനെ, റോസ് ടെയ്‍ലർ എന്നീ ഇതിഹാസ താരങ്ങൾക്ക് ഒപ്പമെത്തി. രാജ്യാന്തര ക്രിക്കറ്റിൽ 300 സിക്സുകൾ എന്ന നേട്ടവും ഇതിനിടെ രോഹിത് സ്വന്തമാക്കി.
Post Your Comments