ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആറ് ബാറ്റ്സ്മാൻമാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും മൂന്ന് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായാണ് ദാസുന്‍ ഷനക നയിക്കുന്ന ലങ്ക ഇന്നിറങ്ങുന്നത്. ദില്‍ഷന്‍ മധുഷനകയും മതീക്ഷ പതിരാനയും ഇന്ന് ശ്രീലങ്കൻ കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.
ഈ വര്‍ഷം കളിച്ച 11 ടി20 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ലങ്കക്ക് ജയിക്കാനായത്. എന്നാല്‍, ഈ വര്‍ഷം കളിച്ച 10 ടി20 മത്സരങ്ങളില്‍ ആറിലും ജയിച്ചാണ് മുഹമ്മദ് നബി നയിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. അവസാനം അയര്‍ലന്‍ഡിനെതിരെ കളിച്ച ടി20 പരമ്പരയില്‍ അഫ്ഗാന് 3-2ന് പരാജയപ്പെട്ടു.
നേരത്തെ, ഒരു തവണ മാത്രമാണ് അഫ്ഗാനും ലങ്കയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. 2016ൽ നടന്ന മത്സരത്തിൽ ജയം ലങ്കക്ക് ഒപ്പമായിരുന്നു. ഗ്രൂപ്പ് ബിയില്‍ അഫ്ഗാനും ശ്രീലങ്കക്കും പുറമെ ബംഗ്ലാദേശ് കൂടിയുണ്ട്. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകളാകും സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടുക. മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജൊനാഥന്‍ ട്രോട്ടാണ് അഫ്ഗാന്‍റെ പരിശീലകന്‍.
ശ്രീലങ്കയുടെ പ്ലേയിംഗ് ഇലവൻ: ധനുഷ്‌ക ഗുണതിലക, പാതും നിസ്സാങ്ക, കുസൽ മെൻഡിസ്(ഡബ്ല്യു), ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, ദസുൻ ഷനക(സി), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹേഷ് തീക്ഷണ, ദിൽഷൻ മധുശങ്ക, മതീശ പതിരണ.
Read Also:- മുടിയുടെ സംരക്ഷണത്തിന് ബദാം!
അഫ്ഗാനിസ്ഥാൻ പ്ലേയിംഗ് ഇലവൻ: ഹസ്രത്തുള്ള സസായി, റഹ്മാനുള്ള ഗുർബാസ്(w), ഇബ്രാഹിം സദ്രാൻ, കരീം ജനത്, നജിബുള്ള സദ്രാൻ, മുഹമ്മദ് നബി(സി), റാഷിദ് ഖാൻ, അസ്മത്തുള്ള ഒമർസായി, നവീൻ-ഉൽ-ഹഖ്, മുജീബ് ഉർഹഖ്മാൻ, എഫ്.
Post Your Comments