Latest NewsKerala

കേസ് ഭയന്ന് ഒളിച്ചോട്ടം, പ്രതി 26 വർഷത്തിന് ശേഷം പോലീസ് പിടിയിൽ

അടിപിടി കേസിനെ തുടർന്ന് നാടുവിട്ട പ്രതി 26 വർഷത്തിനു ശേഷം അറസ്റ്റിലായി

പുന്നയൂർക്കുളം: അടിപിടി കേസിനെ തുടർന്ന് നാടുവിട്ട ആളെ 26 വർഷത്തിനു ശേഷം കണ്ടെത്തി. എരമംഗലം മഞ്ചേരി ദിവാകരനെയാണ് (48) കോഴിക്കോട് പേരാമ്പ്രയിൽ പെരുമ്പടപ്പ് പൊലീസ് കണ്ടെത്തിയത്.

കേസിലെ വാദി പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി നടപടി പൂർത്തിയാക്കി ദിവാകരനെ അമ്മ കാർത്യായനിക്കും ബന്ധുക്കൾക്കും ഒപ്പം വിട്ടു. വർഷങ്ങൾക്കു ശേഷം മകനെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് കുടുംബം. മകനെ കണ്ടെത്താൻ ഏറെ അലഞ്ഞ അച്ഛൻ കുട്ടൻ ഏതാനും മാസം മുൻപ് മരിച്ചു.

പിടികിട്ടാപുള്ളികളെ പിടിക്കാനുള്ള നടപടിയുടെ ഭാഗമായാണ് എസ്‌ഐ വിനോദ് വലിയാട്ടൂർ, സിപിഒ നാസർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. പെരിന്തൽമണ്ണ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ പേരാമ്പ്രയിൽ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button