NattuvarthaLatest News

യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; 8 പേർ പിടിയിൽ

ചാവക്കാട് : ബൈക്ക് തടഞ്ഞ് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പ്രതികളായ 8 പേർ പിടിയിൽ. മണത്തല പരപ്പിലാണ് സംഭവം. ചാവക്കാട് ആശുപത്രിപ്പടി തൈക്കണ്ടിപറമ്പിൽ മിൻഹാജ്(23), എടക്കഴിയൂ‍ർ കാരക്കാട്ട് ബിൻഷാദ്(31), വലിയകത്ത് നിസാം(27), തെക്കഞ്ചേരി ഉണ്ണിപ്പിരി ഷിറാസ്(30), തിരുവത്ര കൊല്ലാമ്പി ജംഷീർ(30), കറുപ്പംവീട്ടിൽ ജിംഷാദ്(30), തെക്കഞ്ചേരി അറക്കൽ മുഹമ്മദ് മുസ്തഫ(32), ചാവക്കാട് പാലത്തുംകുളങ്ങര അൻസാർ(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിൽ സാരമായി പരുക്കേറ്റ ചാവക്കാട് ആശുപത്രി റോഡിനടുത്ത് കക്കടവത്ത് പുതിയപുരക്കൽ ഷിയാസ്(21), കോട്ടപ്പടി പുതുവീട്ടിൽ ഫഹദ്(21) എന്നിവരെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മണത്തല പരപ്പിൽതാഴത്ത് സുഹൃത്തിനെ കാണാൻ പോയ ഇരുവരെയും കാറിലും ബൈക്കിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button