മാതാപിതാക്കള്‍ മക്കള്‍ക്ക് ഭാരമാകുന്ന ഈ കാലഘട്ടത്തില്‍ അവര്‍ ഇതിനായി വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജസ്റ്റീസ് കെമല്‍ പാഷ. മരിക്കുവോളം സ്വത്തുക്കള്‍ ആര്‍ക്കും എഴുതി നല്‍കരുതെന്നും മരണശേഷം അത് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ സ്വാഭാവികമായി എത്തിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. എടയപ്പുറത്ത് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ്.
അയല്‍വക്കക്കാര്‍ പോലും പരസ്പരം പരിചയമില്ലാതെ ജീവിക്കുന്ന നിലവിലെ സാമൂഹിക അന്തരീക്ഷത്തില്‍ അപ്രതീക്ഷിതമായി വന്ന പ്രളയം മനുഷ്യനെ തമ്മില്‍ അടുപ്പിച്ചുവെന്നും എല്ലാവരും മറ്റ് ചിന്തകള്‍ മറന്ന് ഒന്നിച്ച് പ്രവര്‍ത്തിച്ചത് സന്തോഷമുളവാക്കുന്ന വലിയ കാര്യമാണെന്നും കെമല്‍ പാഷ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഇത് എക്കാലവും നിലനിര്‍ത്താന്‍ ഏവര്‍ക്കും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015ലെ ടോക്കിയോ കണ്‍വെന്‍ഷന്‍ അനുസരിച്ച് ലോകത്ത് എവിടെയും ഉണ്ടാകുന്ന ദുരന്തങ്ങള്‍ മനുഷ്യരാശിക്ക് എതിരെയുള്ള ഭീഷണിയായി കരുതണം. അതിനാല്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നുമാണ് ആഹ്വാനം ചെയ്തത്. അതതിനാല്‍ എവിടെ നിന്നും ദുരിതാശ്വാസം സ്വീകരിക്കുന്നതിലും തെറ്റില്ല. ഈ നിയമത്തെ എല്ലാവരും സൗകര്യപൂര്‍വം മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച കീഴ്മാട് സ്വദേശി മണികണ്ഠനുള്ള മരണാനന്തര ബഹുമതി സഹേദരിക്ക് കൈമാറി.രക്ഷാപ്രവര്‍ത്തനത്തില്‍ ജീവന്‍ പണയം വെച്ച് സന്നദ്ധപ്രവര്‍ത്തനം നടത്തിയവരെയും ചടങ്ങില്‍ ആദരിച്ചു.
Post Your Comments