അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ് ബാറ്റിങ് തിരഞ്ഞെടുത്തു. ബംഗ്ലദേശിനെതിരായ മൽസരം ജയിച്ച ടീമിനെ ഇന്ത്യ നിലനിർത്തിയ സാഹചര്യത്തിൽ നാലാം മൽസരത്തിലും ലോകേഷ് രാഹുലിന് ഇടമില്ല. അതേസമയം, പാകിസ്ഥാന് കഴിഞ്ഞ മത്സരത്തിലെ ടീമില്‍നിന്നു രണ്ടു മാറ്റങ്ങള്‍ വരുത്തി. ഹാരിസ് സൊഹയ്ലിനു പകരം ഷദാബ് ഖാനും ഉസ്മാന് ഖാനു പകരം മുഹമ്മദ് ആമിറും ടീമില്‍ ഇടംപിടിച്ചു.
Post Your Comments