ലണ്ടന്‍: ധോണിയോട് തനിക്ക് തോന്നിയ ആരാധന തുറന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ്. ധോണിക്ക് കീഴില്‍ ഇന്ത്യ മൂന്ന് ഐസിസി കിരീടങ്ങള്‍ നേരിടുമ്പോഴും പാക്കിസ്ഥാന്റെ ക്യാപ്റ്റനായിരുന്നു മിസബ. മൂന്ന് ടൂര്‍ണമെന്റിലും ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരമുണ്ടായിരുന്നു. ഇതിലെല്ലാം ഇന്ത്യയോട് തോല്‍ക്കാനായിരുന്നു പാക്കിസ്ഥാന്റെ വിധി. എന്നാല്‍ ഇന്ത്യയോട് തോറ്റെങ്കിലും അന്ന് ക്യാപ്റ്റനായിരുന്ന ധോണിയോട് ഇപ്പോഴും ബഹുമാനമാണെന്നാണ് മിസ്ബ തുറന്ന് പറഞ്ഞത്.
ധോണിയോടുള്ള ആരാധന മറച്ചുവെയ്ക്കാനും മിസ്ബ മറന്നില്ല. ഏറ്റവും കൂടുതല്‍ ആരാധനയും ബഹുമാനവും തോന്നുന്ന ഇന്ത്യന്‍ താരത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് മിസ്ബ ഉത്തരം നല്‍കിയത്. ആദ്യം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേര് പറഞ്ഞെങ്കിലും അതോടൊപ്പം അദ്ദേഹം ധോണിയുടെ പേര് കൂടി ചേര്‍ക്കുകയായിരുന്നു.
‘ഒരു ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഞാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരാണ് ഞാന്‍ പറയുക. എന്നാല്‍ ധോണിയുടെ പേര് കൂടി ചേര്‍ക്കുന്നു. അദ്ദേഹത്തിന് കീഴിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് മാറിയതും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയതും. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നീ താരങ്ങളൊക്കെ ഇന്ത്യക്കുണ്ട്. എന്നാല്‍ ഞാന്‍ വിശ്വിക്കുന്നത് ഇന്ത്യ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ ധോണിയായിരുന്നു.” മിസ്ബ പറഞ്ഞു.
Post Your Comments