ആലപ്പുഴ: ആലപ്പുഴയില്‍ ഇരുപത്തിയഞ്ചോളം യാത്രക്കാരുമായിപ്പോയ ഹൗസ് ബോട്ട് മുങ്ങി. മഹാരാഷ്ട്രയില്‍ നിന്നുള്ള സഞ്ചാരികള്‍ പുറപ്പെട്ട ഹൗസ് ബോട്ടാണ് പള്ളാത്തുരുത്തിയിലെ പമ്പയാറ്റില്‍ അപകടത്തില്‍ പെട്ടത്. യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബോട്ടിന്റെ പുറകുവശത്ത് വെള്ളം കയറിയാണ് അപകടമുണ്ടായത്. അതേസമയം മുങ്ങിത്തുടങ്ങിയ ഹൗസ് ബോട്ടില്‍ നിന്ന് വിനോദ സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബോട്ടില്‍ കുട്ടികള്‍ ഉള്‍പ്പടെ ഇരുപത്തിയഞ്ചോളം പേര്‍ ഉണ്ടായിരുന്നു. താഴ്ന്നു തുടങ്ങിയ ബോട്ട് വളരെ പെട്ടെന്ന് കരയ്ക്കടിപ്പിക്കാനായതാണ് ആളപായം ഇല്ലാതിരിക്കാന്‍ കാരണം. പ്രാര്‍ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് പോവുകയായിരുന്ന ആളുകളാണ് മുഴുവന്‍ പേരെയും രക്ഷിച്ചത്. എന്നാല്‍ മറ്റൊരു ബോട്ടുമായി, മുങ്ങിയ ഹൗസ് ബോട്ട് ഇടിച്ചതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Post Your Comments