കൊടുങ്ങല്ലൂര്‍: ബീച്ചില്‍ ചീനവലയില്‍ ബന്ധിച്ച കരിങ്കല്ല് പൊട്ടിവീണ് മത്സ്യത്തൊഴിലാളി മരിച്ചു. അഴീക്കോട് മുനക്കല്‍ ബീച്ചിലാണ് ഞായറാഴ്ച രാവിലെ 9.30ന് അപകടം നടന്നത്. അഴീക്കോട് കുട്ടത്തും വീട്ടില്‍ കരുണാകരന്റെ മകന് സുധി (48) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
Post Your Comments