ഹൈദരാബാദ്: മക്ക മസ്ജിദ് കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജിയായ രവീന്ദര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. തെലങ്കാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് റെഡ്ഡി ബിജെപി പാളയത്തിലെത്തിയേക്കുമെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്. മുന്‍ ആര്‍എസ്എസ് നേതാവ് സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട വിധി പ്രസ്താവിച്ച ശേഷം റെഡ്ഡി രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം.
സെപ്തംബര്‍ 14ന് ബിജെപി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഹൈദരാബാദ് സന്ദര്‍ശിച്ചപ്പോള്‍ ഇദ്ദേഹം തന്റെ ആഗ്രഹം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ അപ്പോയിന്റ്‌മെന്റ് എടുത്ത് ഷായെ കാണുകയായിരുന്നു. ഇതിനിടെ ഇദ്ദേഹത്തെ സ്വാഗതം ചെയ്ത് തെലുങ്കാന ആസ്ഥാനത്ത് ബാനറുകള്‍ ഉയര്‍ന്നിട്ടുണ്ട്.
Post Your Comments