ന്യൂഡല്‍ഹി: കെപിസിസിയുടെ നേതൃനിരയില്‍ പുതിയതായി എത്തിയ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദർശിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.മുരളീധരന്, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എന്നിവരാണ് രാഹുലിനെ കണ്ടത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പാഠമായി ഉള്‍ക്കൊള്ളണമെന്നും മതസാമുദായിക സംഘടനകളുമായി നല്ല ബന്ധം തുടരണമെന്നും ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും രാഹുല്‍ നേതൃത്വത്തോട് നിർദേശിച്ചു.
Post Your Comments