ടെക്സസ്: ഏറ്റവും വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ഞെട്ടല്‍ ഒനീല്‍ കുറുപ്പിന്റേയും മകന്‍ ആരോണിന്റേയും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. വിമാനം റോഡിലേയ്ക്ക് ഇടിച്ചിറങ്ങുന്നതും വാഹനങ്ങളൊക്കെ തെറിച്ചു പോകുന്നതു സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം തങ്ങള്‍ക്കു തന്നെയുണ്ടാകുമെന്ന് ഈ അമേരിക്കന്‍ മലയാളികള്‍ കരുതിയിരിക്കില്ല. അമേരിക്കന്‍ മലയാളിയായ ഒനീല്‍ കുറുപ്പിന്റെ കാറാണ് ചെറു വിമാനം ഇടിച്ചു തരിപ്പണമാക്കിയത്. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ ഒനീലും മകനും ഒരു പോറല്‍ പോലും ഏല്‍ക്കതെയാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
റോഡിലൂടെ സഞ്ചരിച്ചിച്ച ഇവരുടെ ടെസ്ല കാറില്‍ വിമാനം ഇടിക്കുകയായിരുന്നു. തനിക്കുണ്ടായ അപകടത്തെ കുറിച്ച് ഫേസ്ബുക്കിലാണ് ഒനീല്‍ പങ്കുവച്ചത്. ആ നിമിഷം എനിക്കും മകനും ജീവന്‍ നഷ്ടമായെന്നാണു കരുതിയതെന്നും പിന്നീട് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ദൈവത്തിനു നന്ദി അറിയിച്ചെന്നും അദ്ദേഹം പറയുന്നു.
യുഎസിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയുടെ ചെറു വിമാനമനം തകരാറിലായതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. റോഡിലൂടെ ഓടുന്ന നിരവധി വാഹനങ്ങളെ വിമാനം ഇടിച്ചു തെറുപ്പിച്ചിരുന്നു. അതിലൊന്നിലായിരുന്നു കുറുപ്പും മകനും സഞ്ചരിച്ചിരുന്നത്. കാറിന്റെ ചിത്രങ്ങളും ആദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. വിവരം പറയാനായി ടെസ്ല കമ്പനിയെ വിളിച്ചപ്പോള്‍ അവര്‍ ആദ്യം കരുതിയത് താന്‍ പറ്റിക്കുകയാണെന്നാണ് ഒനീല്‍ പറഞ്ഞു.
കാറിന്റെ ഒരു വശം തകര്‍ന്നെങ്കിലും ഒനീലിനും മകന്‍ ആരവിനും പരുക്കേറ്റില്ലെന്നറിഞ്ഞപ്പോള്‍ : കൊള്ളാം, അവര്‍ക്കു പരുക്കു പറ്റിയില്ലല്ലോ എന്നായിരുന്നു ടെസ്ല സിഇഒയുടെ പ്രതികരണം. സംഭവം അറിഞ്ഞപ്പോള്‍ സ്വന്തം ഭാര്യ പോലും ആദ്യം ചിരിച്ചെന്നും ഒനീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments