ഗ്വാളിയോർ: മൂകയും ബധിരയുമായ യുവതി ക്രൂര പീഡനത്തിനു ഇരയായി. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള സ്നേഹാലയം എന്ന അഭയാർത്ഥി കേന്ദ്രത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് . കേന്ദ്രത്തിലെ വാച്ച്മാനായ സഹബ് സിംഗ് ഗുർജർ എന്നയാളാണ് 23-കാരിയെ 2 മാസം തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയതെന്നു റൂമില്‍ ഒപ്പം താമസിച്ചിരുന്ന യുവതി പൊലീസിന് മൊഴി നൽകി.
പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായ വിവരം ഇയാളാണ് കേന്ദ്രത്തിലെ ഡയറക്ടറായ ഡോക്ടര്‍ ബികെ ശര്‍മ്മയോട് പറഞ്ഞത്. എന്നാൽ വാച്ച്മാനെതിരെ നടപടിയെടുക്കാതെ യുവതിയെ നിര്‍ബന്ധിച്ച് ഗർഭം അലസിപ്പിക്കുകയും ഭ്രൂണം കത്തിച്ചു കളയുകയുമായിരുന്നു. ഇതേ തുടർന്ന് അഭയ കേന്ദ്രത്തിലെ മറ്റ് അന്തേവാസികൾ മധ്യപ്രദേശിലെ വനിത ശിശുക്ഷേമ വകുപ്പില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ നാല് ഡോക്ടര്‍മാർ ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ മൂന്ന് പേർ ഡോക്ടർമാരാണ്. ഷെൽറ്റർ ഹോം ഡയറക്ടര്‍ ഡേക്ടര്‍ ശര്‍മ്മ, ഇയാളുടെ ഭാര്യ ഡോക്ടര്‍ ഭാവന, ഹോം മനേജര്‍ ജയപ്രകാശ് ശര്‍മ്മ, ഡോക്ടര്‍ വിവേക് സാഹു, ഹോസ്റ്റല്‍ സൂപ്രവൈസര്‍ രവി വാത്മീകി, വാര്‍ഡന്‍ ഗിരി രാജ് ബാഗേല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഗര്‍ഭഛിത്രം നടത്തിയത്തിന് ശേഷം ഭ്രൂണം ഷെല്‍റ്റര്‍ ഹോമിന്റെ പുറക് വശത്ത് എരിക്കുകയായിരുന്നുവെന്ന് വാത്മീകി പൊലീസിന് മൊഴി നൽകിട്ടുണ്ട്. പ്രതികള്‍ക്കുമേല്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഷെൽറ്റർ ഹോമാണിതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments