ന്യൂ ഡല്‍ഹി : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പാഠമാക്കണമെന്നു നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെ പി സി സി നിയുക്ത പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും ഭാരവാഹികളുമായും നടത്തിയ ചര്‍ച്ചക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയില്‍ എല്ലാപേരെയും ഒരേ തട്ടില്‍ കൊണ്ടുപോകണം. പാര്‍ട്ടിയുടെ മൂല്യവും അച്ചടക്കവും കാത്ത് സൂക്ഷിക്കണമെന്നും വര്‍ക്കിങ് പ്രസിഡന്റുമാരുടെ ചുമതല വിഭജനം സംബന്ധിച്ച് പിന്നീട് പ്രഖ്യാപനം ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി വ്യകതമാക്കി. 2019ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്വല വിജയമായിരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, ബെന്നി ബഹ്നാന്‍ എന്നിവരെയും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
Post Your Comments