കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടാനായി എ ടി കെ കൊല്‍ക്കത്ത ഒരുങ്ങി കഴിഞ്ഞെന്ന് വ്യക്തമാക്കി പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. എല്ലാ ടീമിന്റെയും വിധി തീരുമാനിക്കുന്നത് അവരുടെ സ്ഥിരത ആയിരിക്കുമെന്നും ഇത്തവണ തനിക്ക് ലഭിച്ചിരിക്കുന്നത് നല്ല സ്‌ക്വാഡാണെന്നും എല്ലാ പൊസിഷനിലും ടാലന്റഡ് കളിക്കാരാണ് ഉള്ളതെന്നും കോപ്പം പറഞ്ഞു
ആറു മാസത്തോളം കാലം ആര്‍ക്കു മികച്ചു നില്‍ക്കാന്‍ കഴിയുമോ അവരെ ചാമ്പ്യന്മാര്‍ ആകു എന്ന് കോപ്പല്‍ പറഞ്ഞു. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കൂടിയായ കോപ്പല്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമാണ് ഇത്തവണയെന്നും അവരുടെ മികവിനൊപ്പം എത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ് വിശ്വാസം എന്നും പറഞ്ഞു. സെപ്റ്റംബര്‍ 29നാണ് കേരള ബ്ലാസ്റ്റേഴ്‌സും എ ടികെ കൊല്‍ക്കത്തയും തമ്മിലുള്ള പോരാട്ടം.
Post Your Comments