Latest NewsKerala

സഭ തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയ്ക്ക് ശ്രമിച്ചാൽ ധീരമായി നേരിടുമെന്ന് കന്യാസ്ത്രീകള്‍

സഭയ്ക്ക് ഇനി ഞങ്ങളെ പുറത്താക്കാനാകില്ല

കൊച്ചി: സഭ തങ്ങള്‍ക്കെതിരെ പ്രതികാര നടപടിയ്ക്ക് ശ്രമിച്ചാൽ ധീരമായി നേരിടുമെന്ന് വ്യക്തമാക്കി സമരത്തില്‍ പങ്കെടുത്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വരുന്നതൊക്കെ വരട്ടെ എന്നാണ് ഇപ്പോള്‍ കരുതുന്നത്. ആരേയും ഭയക്കുന്നില്ല. സഭയ്ക്ക് ഇനി ഞങ്ങളെ പുറത്താക്കാനാകില്ല. ഞങ്ങളെല്ലാം ജീവിതകാലം മുഴുവന്‍ കന്യാസ്ത്രീകളായി തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സിസ്റ്റര്‍ അനുപമ പറയുകയുണ്ടായി.

അറസ്റ്റ് വാർത്ത അറിഞ്ഞപ്പോൾ ”എല്ലാം ദൈവത്തില്‍ ആശ്രയിച്ചിരിക്കുന്നത് കൊണ്ടാണ് അറസ്റ്റ് ഉണ്ടായത്” എന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണമെന്ന് സിസ്റ്റര്‍ അനുപമ അറിയിച്ചു. സിസ്റ്ററിന്റെ മുഖത്ത് കാര്യമായ ഭാവഭേദങ്ങളൊന്നും കണ്ടില്ലെന്നും നിര്‍വികാരതയായിരുന്നു മുഖത്തെന്നും അനുപമ സിസ്റ്റര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button