കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അഴിക്കുള്ളിലായി. പാലാ കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ അടുത്ത മാസം ഒക്ടോബര്‍ ആറ് വരെ കോടതി റിമാന്റ് ചെയ്തു. ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റി.
ജയിലിലെ മൂന്നാം നമ്ബര്‍ സെല്ലിലാണ് ബിഷപ്പിനെ പാര്‍പ്പിച്ചിരിക്കുന്നത്. പെറ്റിക്കേസുകളില്‍പെട്ട രണ്ട് പേരാണ് ജയിലില്‍ ബിഷപ്പിന്റെ കൂട്ട്. സി ക്‌ളാസ് സൗകര്യങ്ങളായതിനാല്‍ ബിഷപ്പിന് കട്ടില്‍ ലഭിക്കില്ല. നിലത്ത് പായ വിരിച്ച് കിടക്കേണ്ടി വരും.
ബിഷപ്പിന്റെ ജാമ്യ ഹര്‍ജി വ്യാഴാഴ്ചയാണ് ഹൈക്കോടതി ഇനി പരിഗണിക്കുന്നത്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമാമെന്ന് കെ സി ബി സിയും ഖേദം പ്രകടിപ്പിച്ചുകൊണ്ട് മെത്രാന്‍ സമിതിയും രംഗത്തെത്തി.കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് സഭയില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപണം ഉണ്ടായിരുന്നു.
ഈ ആരോപണം സഭ എതിര്‍ത്തു. കന്യാസ്ത്രീകളുടെ സമരത്തിനൊടുവിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ സമരം സഭയ്ക്ക് എതിരാണെന്നും കെ സി ബി സി വ്യക്തമാക്കി.
Post Your Comments