![](/wp-content/uploads/2018/07/VELLAPPALLI.png)
കൊല്ലം: കന്യാസ്ത്രീയെ പീഡപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ശക്തിയുള്ളവരുടെ മുന്നില്‍ നിയമം വഴിമാറുക സ്വാഭാവികമെന്നാണ് അദ്ദേഹം പറഞ്ഞത്. കന്യാസ്തീകളുടെ സമരത്തെക്കുറിച്ച് എസ്എന്‍ഡിപി യോഗത്തിന് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി കൊല്ലത്ത് അറിയിച്ചു.
കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവസഭയെ മോശമായി ചിത്രീകരിക്കുന്നതുള്ള ശ്രമമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്. എല്ലാ വൈദികരും മോശക്കാരെന്ന് വരുത്താന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു.
ഹിന്ദുരാഷ്ട്രത്തിനായി വാദിക്കുന്ന ഇവരുടെ ഉദ്ദേശ്യം തിരിച്ചറിയണം. കന്യാസ്ത്രീകളുടെ സമരത്തെ ഇവര്‍ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും ജാതിയും മതവും നോക്കാതെ ഇടതുസര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു
Post Your Comments