KeralaLatest News

അടുത്ത തവണയും മോദി തന്നെ ഭരിക്കും, വയനാട്ടില്‍ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് ആകില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടുത്ത തവണയും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക. വയനാട്ടില്‍ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് ആകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയില്‍ യുവതി പ്രവേശം പാടില്ല എന്നാണ് അഭിപ്രായം. പരാജയം മുഖ്യമന്ത്രിയുടെ മാത്രം ഉത്തരവാദിത്തം അല്ല. ഇടതു മുന്നണിക്ക് കൂട്ടുത്തുരവാദിത്തം ഉണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. പിന്നാക്ക ആഭിമുഖ്യം ഇടതുമുന്നണി കൂട്ടണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ വിലയിരുത്തിയിരുന്നു. ശബരിമലയിലെ നിലപാട് വിശ്വാസികളെ വേദനിപ്പിച്ചുവെന്നും വനിതാ മതിലിന് തൊട്ടടുത്ത ദിവസം യുവതികള്‍ മല ചവുട്ടിയത് സ്ത്രീ വോട്ടുകള്‍ നഷ്ടപ്പെടുത്തിയെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button