കാഞ്ഞിരപ്പള്ളി: പി സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിസി ജോര്‍ജിന് വർഗ്ഗീയതയാണ് മുഖ്യമെന്നും, അക്കരെ പച്ച തേടിയുള്ള ഓട്ടത്തിലാണ് പിസിയെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. മതത്തെ കുറിച്ച് ആദര്‍ശം പറയുന്ന ജോര്‍ജ്, മകന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയെ മതം മാറ്റിയ ശേഷമാണ് സ്വീകരിക്കാന്‍ തയ്യാറായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി യോഗം 55ാം നമ്പര്‍ കാഞ്ഞിരപ്പള്ളി ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മതത്തെയും ജാതിയെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടെ എല്ലാവരെയും കബളിപ്പിക്കുന്നയാളാണ് പിസി ജോര്‍ജ്. തരം പോലെ നിലപാട് മാറ്റുന്ന ജോര്‍ജ്, നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കണമെന്ന് ആഗ്രഹിച്ചതാണ്. അക്കര നില്‍ക്കുമ്പോള്‍ ഇക്കരപച്ച, ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ചയെന്നാണ് ജോര്‍ജിന്റെ നിലപാട്. അദ്ദേഹത്തിന്റേത് പച്ച തേടിയുള്ള ഓട്ടമാണ്,’ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Post Your Comments