ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ മുന്നണികളും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
മത്സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജി വയ്ക്കുമെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട് അച്ചടക്കമുള്ള സംഘടന പ്രവര്‍ത്തകന്റെ ലക്ഷണമാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ആന പ്രസവം പോലെ നീളുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വയനാട്, തൃശൂര്‍ സീറ്റുകള്‍ തുഷാറിന് അനുകൂലമാണോ എന്ന ചോദ്യത്തിന് പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക്എന്തുകാര്യം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി .ബിഡിജെഎസിന്റെ ആലത്തൂര്‍, മാവേലിക്കര, ഇടുക്കി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.മാവേലിക്കരയില്‍ തഴവ സഹദേവനുംആലത്തൂരില് ടി വി ബാബുവും ഇടുക്കിയില്‍ ബിജു കൃഷ്ണന് എന്നിവരാണ് മത്സരിക്കുന്നത്.
Post Your Comments