ന്യൂഡല്‍ഹി: ബാര്‍ക്കോഡില്‍ തട്ടിപ്പ് കാണിച്ചതിനെ തുടര്‍ന്ന് യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന മദ്യങ്ങള്‍ക്ക് ന്യൂഡല്‍ഹിയില്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. വാറ്റ് 69 വിസ്‌കിയും സ്മിര്‍നോഫ് വോഡ്കയും അടക്കമുള്ള ബ്രാന്‍ഡുകള്‍ക്കാണ് വിലക്ക്. ഇത്പപ്രകാരം രാജ്യതലസ്ഥാനത്ത് കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് എങ്കിലും ഈ മദ്യങ്ങള്‍ ഇനി വില്‍ക്കാനാകില്ല. എക്‌സൈസ് നിയമങ്ങള്‍ കന്പനി ലംഘിച്ചുവെന്നും എക്‌സൈസ് നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിനെ കരിന്പട്ടികയില്‍പ്പെടുത്തുകയാണെന്നും ഫിനാന്‍ഷ്യല്‍ കമ്മീഷണറിന്റെ ഉത്തരവില്‍ പറയുന്നു.
Post Your Comments