അഹമ്മദാബാദ്: മുന്‍ ഗുജറാത്ത് എെ .പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ കാണാന്‍ ഒടുവില്‍ അഭിഭാഷകന് അനുമതി.
അറസ്റ്റ് ചെയ്ത് രണ്ട് ആഴ്ച പിന്നിടുമ്പോളാണ് ഭട്ടിന് അഭിഭാഷകനുമായി കൂടികാഴ്ച നടത്താന്‍ അനുമതി ലഭിക്കുന്നത്. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജീവ് ഭട്ട് എവിടെയാണെന്ന് പോലും കഴിഞ്ഞ പതിനാറ് ദിവസമായി അറിവില്ലായിരുന്നു.
അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന സജ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകനോ ബന്ധുക്കള്‍ക്കോ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ പലന്‍പൂര്‍ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വക്കീലുമായി കൂടിക്കാഴ്ച നടത്താന്‍ ഭട്ടിന് അനുമതി ലഭിച്ചത്.
Post Your Comments