മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലുൾപ്പെട്ട അരിയൂർ തോടിന്റെ പൊതുവപ്പാടം ഭാഗത്ത് അനധികൃതമായി ശേഖരിച്ചുവെച്ച മണൽ റവന്യൂ വകുപ്പിന്റെ അവധിദിന സ്ക്വാഡിന്റെ നേതൃത്വത്തിൽ പിടികൂടി തോട്ടിലൊഴുക്കി.
5 ചാക്ക് മണൽശേഖരമാണ് തോട്ടിലേക്ക് ഒഴുക്കിയത്. കൂടാതെ ഇതിനടുത്ത് കണ്ടെത്തിയ നാല് മണൽക്കൂനകളും സ്ക്വാഡ് അംഗങ്ങൾ തോട്ടിലേക്ക് തള്ളിയിട്ടു. വെള്ളപ്പൊക്കത്തിനുശേഷം കുന്തിപ്പുഴയുടെ തീരങ്ങളിലെല്ലാം വൻതോതിൽ ഉരുളൻകല്ലുകൾ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇങ്ങനെയെത്തിയമണൽ ശേഖരമാണ് അനധികൃതമായി കടത്തുന്നത്.
Post Your Comments