ലണ്ടന്‍: അതിഥികള്‍ വിവാഹത്തിന് വരുമ്പോള്‍…ധരിയ്ക്കേണ്ട വസ്ത്രം, ഹെയര്‍സ്റ്റയില്‍ എന്നിവയെ കുറിച്ച് നിര്‍ദേശങ്ങള്‍ തരുന്ന കല്യാണക്കത്താണ് ഇപ്പോള്‍ വൈറല്‍
യുകെയില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ സഹിതമാണ് വധുവിന്റെ വീട്ടുകാര്‍ ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. പക്ഷേ ഈ പട്ടിക കാണുമ്പോള്‍ ആര്‍ക്കും അത്ര രസിക്കില്ല. കാരണം ഇതിലെ നിബന്ധനകള്‍ അത്രയ്ക്കും വിചിത്രമാണ്.
വിവാഹത്തിന് 15-30 മിനിട്ടുകള്‍ക്ക് മുമ്പ് എത്തുക,വെള്ള, ക്രിം, ഐവറി നിറങ്ങള്‍ ധരിക്കരുത്,മുടി പോണിടെയില്‍ ആയി കെട്ടുക,വലിയ മേക്കപ്പ് ഒന്നും അണിയരുത്,വിവാഹം റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ല,നിര്‍ദേശിക്കുന്നത് വരെ ഫെയ്സ്ബുക്ക് ഉപയോഗിക്കരുത്, ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഹാഷ്ടാഗ് ഉപയോഗിക്കുക, വധുവുമായി സംസാരിക്കാനേ പാടില്ല, അവസാനമായി, വരുന്നവര്‍ 75 ഡോളറില്‍ (അയ്യായിരത്തില്‍പരം) കുറയാത്ത സമ്മാനവുമായി മാത്രമേ വരാന്‍ പാടുള്ളൂ. എന്നിങ്ങനെയാണ് ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകള്‍.
ഈ ക്ഷണക്കത്ത് ലഭിച്ച ഒരു സ്ത്രീയാണ് ഇത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. എന്തായാലും ഇത്തരത്തിലുള്ള വിചിത്രമായ നിബന്ധനകള്‍ കണ്ടിട്ടില്ലെന്നു പറഞ്ഞാണ് പലരും പോസ്റ്റ് പങ്കുവെക്കുന്നത്. തങ്ങള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ച് മേക്കപ്പ് അണിഞ്ഞ് ചടങ്ങിന്റെ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തുമെന്നും ചോദിക്കാന്‍ വരുന്നത് ആരാണെന്നു കാണണമെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിട്ടുണ്ട്.
Post Your Comments