ദുബായ്•അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയ പ്രവാസി യുവാവ് ദുബായില്‍ പിടിയില്‍. കൂടെ താമസിച്ചിരുന്ന കുടുംബത്തിലെ അഞ്ച് സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളാണ് 41 കാരനായ ഏഷ്യന്‍ പൗരന്‍ പകര്‍ത്തിയത്.
ബാത്ത് റൂമിന്റെ സീലിംഗിലാണ് ഇയാള്‍ ക്യാമറ ഘടിപ്പിച്ചത്. ക്യാമറ പ്രവര്‍ത്തിപ്പിക്കാനുള്ള പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി കാര്‍ഡും അടക്കമുള്ള ഉപകരണങ്ങളും സജ്ജമാക്കിയിരുന്നു.
രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റിലായിരുന്നു ഇയാളുടെ താമസം. ഇയാള്‍ക്കൊപ്പം ഒരു ദാമ്പതികളും അവരുടെ സഹോദരിയും മറ്റ് മൂന്ന് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ ഒരാള്‍ കുളിമുറിയില്‍ കയറിയപ്പോഴാണ് ക്യാമറയുടെ ലെന്‍സ് കണ്ടെത്തിയത്. അന്ന് അവര്‍ ഇക്കാര്യം അധികം ശ്രദ്ധിച്ചിരുന്നില്ല. പിറ്റേ ദിവസം, ബാത്ത് റൂമില്‍ കയറിയ മറ്റൊരു സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്.
ഈ മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് നൂറ് കണക്കിന് വീഡിയോ ഇതിലുണ്ടായിരുന്നെന്ന് കണ്ടത്തിയത്. ഒപ്പം താമസിച്ചിരുന്ന എല്ലാവരുടെയും നഗ്നദൃശ്യങ്ങള്‍ കൂടാതെ മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ക്കൊപ്പം താമസിച്ച മറ്റൊരു സ്ത്രീയുടെയും ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇതോടെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.
Post Your Comments