ന്യൂഡൽഹി: പ്രതിദിനം വര്‍ദ്ധിച്ചു വരുന്ന ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര നീക്കം ഇതിനായുള്ള കർമപദ്ധതികൾ ആരംഭിച്ചതായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) ചെയർമാൻ മുകേഷ് കെ. സുരനാ. ഇതിനെ തുടര്‍ന്ന് പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിച്ച് എണ്ണയുടെ വില കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.പ്രാദേശിക ഉത്പാദനം വർധിപ്പിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ എണ്ണ-പ്രകൃതി വാതക വിലകുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് ഇന്ധനവില ഉയര്‍ത്തി. ഇറാനിലെ ചില പ്രശ്നങ്ങളും വർധനയ്ക്കു കാരണമായിട്ടുണ്ട്. ബദൽ മാർഗങ്ങൾ സ്വീകരിച്ച് എണ്ണ ഇറക്കുമതി കുറയ്ക്കാനാണ് സർക്കാർ തീരുമാനം. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സർക്കാർ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും സുരനാ പറഞ്ഞു.
Post Your Comments