Latest NewsIndia

പൊലീസുകാരുടെ കൂട്ടരാജിയെ കുറിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം പുറത്ത് : വീഡിയോയിലുള്ളത് യഥാര്‍ത്ഥ പൊലീസുകാരല്ല

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസുകാരുടെ കൂട്ട രാജിയെ കുറിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം പുറത്തുവന്നു. രാജി വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍. മുജാഹിദ്ദീന്‍ ഭീകരര്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍, രാജി സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോയാണ് ഭീകരര്‍ ഇവരെ വധിച്ചത്. ഇതിന് ശേഷം തീവ്രവാദികള്‍ വീടുകള്‍ കയറി രാജി വയ്ക്കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന തരത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണങ്ങള്‍ നടന്നത്. ഇത് സംബന്ധിച്ച് ആറോളം പേരാണ് ലൈവ് വീഡിയോയിലൂടെ എത്തിയത്.

അതേസമയം, വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്നും, പൊലീസാണെന്ന പേരില്‍ എത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ പൊലീസുകാരല്ലെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button