
പത്തനംതിട്ട: ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം ഔദ്യോഗിക ബഹുമതികളോടെ പുത്തന്‍പീടിക വടക്ക് സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.
8 മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം 2.15ന് ഓമല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെക്കും.
ശേഷം 3.45 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടിലും മൃതദേഹം പൊതുദർശനത്തിനായി വയ്ക്കും. അഞ്ചിനു പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ്മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കരിക്കും.
Post Your Comments