Latest NewsIndia

മുഖം കാണിച്ചാല്‍ വിമാനത്തില്‍ കയറാം: ടിക്കറ്റും ബോര്‍ഡിങ് പാസും പഴങ്കഥയാകും

ഈ സംവിധാനം 2020-ഓടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളും എത്തുമെന്നാണ് സൂചന

ചെന്നൈ: ടിക്കറ്റും ബോര്‍ഡിങ് പാസുമായി ചെക്കിന്‍ ചെയ്യാന്‍ വിമാനത്താവളങ്ങളില്‍ ഇനി കാത്തു നില്‍ക്കേണ്ടി വരില്ല.യാത്രക്കാരുടെ മുഖം സ്‌കാന്‍ചെയ്ത് തിരിച്ചറിയുന്നതിനുള്ള സംവിധാനം വരുന്നതോടെയാണ് ചെക്ക് ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പ് ഒഴിവാകുന്നത്.  ഈ സംവിധാനം 2020-ഓടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളും എത്തുമെന്നാണ് സൂചന. ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ വിമാനത്താവളം ബെംഗളൂരുവായിരിക്കും. അടുത്ത വര്‍ഷം ആദ്യം ഇതവിടെ നടപ്പിലാക്കും.

ആ സംവിധാനം ലഭ്യമാകാന്‍ യാത്രക്കാര്‍ പ്രത്യേകം രജിസ്റ്റര്‍ചെയ്യണം. വ്യോമയാന മന്ത്രാലത്തിന്റെ ‘ഡിജി യാത്ര’ പദ്ധതി പ്രകാരമുള്ള സൗകര്യമാണ് ഇതില്‍ ഉപയോഗപ്പെടുത്തുന്നത്. രിക്കല്‍ മുഖം സ്‌കാന്‍ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. പിന്നീട് യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റിന്റെ പ്രിന്റ് കാണിക്കുകയോ ബോര്‍ഡിങ് പാസെടുക്കുകയോ ചെയ്യാതെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ക്യാമറയ്ക്കുമുന്നില്‍ മുഖംകാണിച്ചാല്‍ മതിയാകും. തുടര്‍ന്ന് സുരക്ഷാപരിശോധന അടക്കമുള്ള നടപടികള്‍ക്ക് വിധേയമാകാം.

ഇതിനകം തന്നെ ബംഗളൂര്‍ വിമാനത്താവളത്തില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. സാധാരണ ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്കൊപ്പം പ്രത്യേക ഇ-ഗേറ്റുകളായിരിക്കും ഇതിനായി ക്രമീകരിക്കുക. ജെറ്റ് എയര്‍വേസ്, എയര്‍ ഏഷ്യ, സ്‌പൈസ് ജെറ്റ് എന്നീ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും തുടക്കത്തില്‍ സൗകര്യം ഉപയോഗപ്പെടുത്താനാവുക. മറ്റു കമ്പനികളില് ഇത് ക്രമീകരിക്കാത്തതിനെ തുടര്‍ന്നാണിത്. അതികം െൈവകാതെ ഹൈദരാബാദിലും ഇത് നിലവില്‍ വരും. തുടര്‍ന്ന് കൊല്‍ക്കത്ത, വാരാണസി, വിജയവാഡ, പുണെ തുടങ്ങിയ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലും ചെന്നൈയിലും മറ്റിവിടങ്ങളിലും പദ്ധതി തുടങ്ങും.

 

 

 


 

shortlink

Related Articles

Post Your Comments

Related Articles


Back to top button