Latest NewsKerala

കേരളം ഭരിക്കുന്നത് പീഡിപ്പിക്കുന്നവരെ പ്രീണിപ്പിക്കുന്ന സർക്കാർ – ബി.ജെ.പി

ആലപ്പുഴ•പീഡിപ്പിക്കുന്നവരെ പ്രീണിപ്പിക്കുന്ന സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ

അതിന്റെ ഏറ്റവും ഉത്തമമായ തെളിവാണ് ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നതും ഷൊർണൂർ എം.എൽ.എ പി.കെ.ശശിക്കെതിരെ യാതൊരുവിധ നടപടികൾ സ്വീകരിക്കാത്തതും. പീഡനത്തിന് വിധേയരായവർ അത് നേരിട്ട് പറഞ്ഞിട്ടും സർക്കാരിന് അനക്കമില്ല. സ്വന്തം പാർട്ടിയിലെ സഹപ്രവർത്തക തന്നെ പാർട്ടിക്ക് പരാതി നൽകിയിട്ടും അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ കഴിയാത്ത നികുതി പണം ധൂർത്തടിക്കാൻ മാത്രമുണ്ടാക്കിയ സംസ്ഥാന വനിതാകമ്മീഷൻ പിരിച്ചു വിടണം. ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണ് സർക്കാർ എന്നത് വളരെ വ്യക്തമാണ്.

സർക്കാർ സൃഷ്ടിച്ച പ്രളയ ദുരന്തത്തിൽ പെട്ടവരെ വീണ്ടും ദുരിതാശ്വാസത്തിന്റെ പേരിൽ നിർബന്ധ പിരിവുനൽകണമെന്ന ഭീഷണിയുമായി വേറൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയാണ് പിണറായി സർക്കാർ. ദുരിതാശ്വാസത്തിന്റെ പേരിൽ നടന്ന അഴിമതിയും വെട്ടിപ്പുകളും സ്വജന പക്ഷപാതവും ജനങ്ങൾ നേരിട്ടു കണ്ടതാണ്. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി ബി.ജെ.പി. രംഗത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി.മോഹനൻ, സെക്രട്ടറിമാരായ എൻ.ഡി.കൈലാസ്, സുരേഷ് കുമാർ, വാസുദേവകുറുപ്പ് എന്നിവരും സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button